Friday, April 6, 2012

:-: Nenjodu cherthu


നെഞ്ചോടു  ചേര്‍ത്ത് , പാട്ടൊന്നു  പാടാന്‍
പാട്ടിന്റെ  ഈണം  നീയാണ്
കാണാതെ  കണ്ണില്‍ , അറിയാതെ നെഞ്ചില്‍
വിരിയുന്നു  ചിത്രം, നീയാണ്
നീ വരൂ, ഈ പാട്ടിന്‍ രാഗമായ്
നീ തരൂ, ഈ ചിത്രം വര്‍ണമായ്
ഹൃദയം തൂകും പ്രണയം
നല്‍കി ഞാനും നിലാ സന്ധ്യേ
തിരികെ നനയും മിഴികള്‍, നല്‍കി നീയും എങ്ങോ മാഞ്ഞു

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്

കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോള്‍,
സ്നേഹത്തിന്‍ കാറ്റായി നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിന്മുഖം മാത്രമായി
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം
മായല്ലേ അകലെ അകലെ അകലെ

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്

ചൊല്ലാനായി കാവ്യങ്ങള്‍ എഴുതിയതെല്ലാം
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായി
ആഴിയും മാറിയും നിന്‍ സ്വരം മാത്രമേകി
നിനവിലെ നിഴലിലും നിന്റെ നിശ്വാസം
തേടുന്നു അരികില്‍ നീ ഇന്നിവിടെ

നെഞ്ചോടു ചേര്‍ത്ത്, പാട്ടൊന്നു പാടാന്‍
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണില്‍, ഉഹുഹൂ ഹുഹു
വിരിയുന്നു ചിത്രം, ഉഹുഹൂഹുഹു….

Courtesy : Yuvvh music band.